പറളി: എടത്തറ ബിസ്മില്ല ഹൗസിൽ വി.വി. മുഹമ്മദ് ഗനി (74) നിര്യാതനായി. എടത്തറ, അഞ്ചാംമൈൽ മസ്ജിദുന്നൂർ ആദ്യകാല പ്രസിഡന്റായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ലുബ്ന, ഷബ്ന (ജില്ല ആശുപത്രി, പാലക്കാട്), സിറാജ് (വി.എം മെഡിക്കൽസ്), ഷാനവാസ് (വനംവകുപ്പ്), നൗഷാദ് ആലവി (അധ്യാപകൻ, കേരളശ്ശേരി ഹൈസ്കൂൾ), റുബ്ന, ഷനൂബ് (അധ്യാപകൻ). മരുമക്കൾ: യാക്കൂബ്, കെ.എസ്. മുഹമ്മദലി, കെ.ഐ. സുമീറ, ഡോ. എസ്. റിഷാന മോൾ, സി.എം. റഫീഅ, എസ്. നിഷാദ്, എച്ച്. ഹിബ. ഖബറടക്കം ശനിയാഴ്ച രാവിലെ പത്തിന് കിഴക്കഞ്ചേരിക്കാവ് നൂറുൽഹുദ മസ്ജിദ് ഖബർസ്ഥാനിൽ.