മഞ്ചേരി: നഗരസഭ മുന്‍ സ്ഥിരംസമിതി അധ്യക്ഷനും മുസ്ലിം ലീഗ് ഏരിയ കമ്മിറ്റി ഭാരവാഹിയുമായിരുന്ന നറുകര പാറക്കുളം കൊടക്കാടന്‍ ഹസൈന് (61) നിര്യാതനായി. രണ്ടു തവണ നറുകര ഡിവിഷനില്‍നിന്ന് യു.ഡി.എഫ് കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
യൂനിറ്റി വനിതാ കോളജിലെ റിട്ട. ജീവനക്കാരനാണ്. പട്ടര്‍കുളം മഹല്ല് കമ്മിറ്റി അംഗവും അല്‍ഹുദാ ഇംഗ്ലീഷ് സ്കൂള്‍ വര്‍ക്കിങ് ജനറല്‍ സെക്രട്ടറിയുമാണ്. സഹോദരൻ സുലൈമാന്‍ നാലു ദിവസം മുമ്പാണ് മരിച്ചത്. പരേതരായ അലവി ഹാജിയുടെയും ബിരിയക്കുട്ടി ഹജ്ജുമ്മയുടെയും മകനാണ്. ഭാര്യ: സുലൈഖ.
മക്കള്‍: മുഹമ്മദ് റാഫി, റഹീബ റഹ്മത്ത്, റഹീല ഹിബ. മരുമക്കള്‍: അബ്ദുല്‍ മുനീര്‍ (പുല്ലാര), ഫൈസല്‍ ബാബു (പൂക്കൊളത്തൂര്‍), ഫാത്തിമ റിന്‍ഷ. മറ്റു സഹോദരങ്ങള്‍: അബൂബക്കര്‍ ഹാജി, അബ്ദുല്ല, ഇബ്രാഹിം, ആമിന, പരേതരായ കാടക്കാടന് മുഹമ്മദ് ഹാജി (മുന്‍ നഗരസഭ കൗണ്‍സിലര്‍), മൊയ്തീന്‍കുട്ടി ഹാജി.