പെരിന്തൽമണ്ണ: മണ്ണാർ മല എ.എം.എൽ.പി സ്കൂൾ റിട്ട. അധ്യാപിക മാനത്തു മംഗലം ബി.കെ.സി.സി. ആശുപത്രിക്ക് സമീപം വൃന്ദാവനം വീട്ടിൽ സോമവല്ലി (76) നിര്യാതയായി. ഭർത്താവ് പരേതനായ ക്യാപ്റ്റൻ അപ്പു കുട്ടൻ. പത്തനംതിട്ട തലോർ ആണ് സ്വദേശം.
മക്കൾ: വീണ (അധ്യാപിക, പി.കെ.എം കോളേജ് ഓഫ് എഡ്യൂക്കേഷൻ ശ്രീകണ്ഠാപുരം കണ്ണൂർ), വൃന്ദ (ഇവന്റ് മാനേജ്മെന്റ്, എറണാകുളം).
മരുമക്കൾ: അനൂപ് (വിമുക്ത ഭടൻ), പ്രവീൺ (ഈവന്റ് മാനേജ്മെന്റ്, എറണാകുളം).
സംസ്കാരം ഇന്ന്.