പത്തപ്പിരിയം: പാണ്ടിയാട് മുൻ പി.ഡബ്ല്യു.ഡി കോൺട്രാക്ടറും സാമൂഹിക-രാഷ്ട്രീയ രംഗത്തെ നിറസാന്നിധ്യവും പാണ്ടിയാട് ജുമാഅത്ത് പള്ളി പ്രസിഡന്റുമായിരുന്ന പാറാത്തൊടിക മുഹമ്മദ് ഹാജി (87) നിര്യാതനായി. ഭാര്യ: മൂലത്ത് ഫാത്തിമ.
മക്കൾ: ഇബ്രാഹിം (വാട്ടർ അതോറിറ്റി മുൻ ജീവനക്കാരൻ), അബ്ദുൽകരീം (കുഞ്ഞിപ്പ), ഉമ്മർ (മാനു), ഹാരിസ്, അസ്മാബി, ഹഫ്സത്ത്, സൗദത്ത്, ഉമ്മു സൽമ (അംഗൻവാടി ടീച്ചർ, കരുളായി). മരുമക്കൾ: വി.പി. മമ്മദ് (പത്തപ്പിരിയം), അബ്ദുറഹ്മാൻ (പുല്ലൂർ), അബ്ദുറഹ്മാൻ (തുറക്കൽ, മഞ്ചേരി), മുഹമ്മദ് (കരുളായി), സുഹറ (ചെമ്മാട്), മഹബൂബി (കാരക്കുന്ന്), ലിൻഷ (മഞ്ചേരി), ബുഷ്റബി (കാരക്കുന്ന്), സെലീന (പുല്ലൂര്‍).