വണ്ടൂർ: പൂളക്കൽ പാലക്കോട് സി.എം. കുട്ടി മുസ്ലിയാർ (82) നിര്യാതനായി. പണ്ഡിതനും പഴയകാല പ്രഭാഷകനുമായിരുന്നു. ആദ്യം ചുങ്കത്തറ കോടാലി പൊയിലിലും തുടർന്ന് 40 വർഷത്തോളം മഞ്ചേരി അൽ ഫാറൂഖ് ജുമാമസ്ജിദിലും ഖത്തീബായി സേവനം ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ആഴ്ചകൾ നീണ്ടു നിന്നിരുന്ന പ്രസംഗ പരമ്പര നിരവധി പള്ളികളും മദ്റസകളും സ്ഥാപിക്കാൻ സഹായകമായിട്ടുണ്ട്. വണ്ടൂർ അൽഫുർഖാൻ, നിലമ്പൂർ മജ്മഅ, മഞ്ചേരി ഹികമിയ്യ, മലപ്പുറം മഅദിൻ, മഞ്ഞപ്പറ്റ ഐ.സി.എസ്, ചെറുകോട് അൽ അൻവാർ, പാണ്ടിക്കാട് അൽഅൻസാർ, പാലക്കോട് അൽ മജ്ലിസ് തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകി. ഭാര്യമാർ: പരേതരായ ഖദീജ ഹജ്ജുമ്മ, ആമിന ഹജ്ജുമ്മ. മക്കൾ: മുസ്തഫ മുസ്ലിയാർ, സാജിദ് സഅദി, അബ്ദുല്ല, അബ്ദുസ്സമദ്, അബ്ദുറഹ്മാൻ (ജിദ്ദ), മുഹമ്മദ് അസ്ലം (ജിദ്ദ), ഇസ്മായിൽ, ബദറുന്നിസ. മരുമക്കൾ: അഹമ്മദ് കുട്ടി സഖാഫി (നെല്ലിക്കുത്ത്), മറിയം (പെരുമ്പലം), റഷീദ (കൊട്ടപ്പുറം), റാഷിദ് (പയ്യനാട്), നാജിയ (വാണിയമ്പലം), റഷീദ് (വല്ലപ്പുഴ), ത്വാഹിറ (തെഞ്ചേരി), ഹുസ്ന (കാളികാവ്).