മങ്കട: മങ്കട ചേരിയം എടാടിപ്പള്ളിക്കു സമീപം പരേതനായ നെല്ലേങ്ങര മരക്കാർ കുട്ടി ഹാജിയുടെ മകൻ മുൻ ഡെ. തഹസിൽദാർ ഉമ്മർ നെല്ലേങ്ങര (75) നിര്യാതനായി. മത, സാംസ്കാരിക രംഗത്തെ സജീവ സാന്നിധ്യവും ദീർഘകാലം മങ്കട അനാഥശാല പ്രസിഡന്റ്, സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നയാളുമായിരുന്നു. ഭാര്യ: ആയിശക്കുട്ടി. മാതാവ്: കുഞ്ഞിക്കദിയുമ്മ ഹജ്ജുമ്മ. മക്കൾ: ഷനിൽ ബാബു, ഷജില, ഷാനിബ, ഷനീബ് ഖാൻ. മരുമക്കൾ: രഹന (പരപ്പനങ്ങാടി), യൂസുഫ് (കരിങ്കല്ലത്താണി), സുബൈർ (പുഴക്കാട്ടിരി), രിഹാബ് (എറണാകുളം). സഹോദരങ്ങൾ: മുഹമ്മദ് എന്ന കുഞ്ഞാൻ, കുഞ്ഞിമൊയ്തീൻ, ഉണ്ണീൻ കുട്ടി, കുഞ്ഞിമുഹമ്മദ്, അബു എൻജിനീയർ, അലി (മുൻ ബി.ഡി.ഒ), ആയിശ, കുഞ്ഞീരുമ, സൈനബ, സുബൈദ ബായ്.