പൂക്കോട്ടൂര്‍: പുല്ലാര മേല്‍മുറി തിയ്യത്ത് കോളനി പുത്തന്‍പറമ്പ് സ്വദേശി മുഹമ്മദ് മുസ്ലിയാര് (81) അജ്മീര്‍ യാത്രക്കിടെ ഡല്‍ഹിയില്‍ നിര്യാതനായി. വെള്ളിയാഴ്ച അജ്മീറിലേക്ക് പോയതായിരുന്നു. 26ന് ചൊവ്വാഴ്ച അജ്മീറിലെത്തിയ സംഘം 31ന് രാത്രി നാട്ടില്‍ തിരിച്ചെത്താനിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരിക്കുകയുമായിരുന്നു. ഡല്‍ഹി ന്യൂ റോത്തക്ക് റോഡിലെ ജീവന് മാല ആശുപത്രിയില്‍ എത്തിച്ച മൃതദേഹം പിന്നീട് നാട്ടിലെത്തിച്ച് പുല്ലാര മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനില്‍ ഖബറടക്കി. ഫറോക്ക്, കണ്ണൂര്‍, വടകര, ഉമറാബാദ് തുടങ്ങിയ പ്രദേശങ്ങളില്‍ മുഅല്ലിമായി ജോലി ചെയ്തിട്ടുണ്ട്. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കള്‍: ഫാത്തിമ, ആമിന, ഖദീജ, റസിയ, റഹ്മത്ത്, ബുഷൈറ, സുനീറ, മുനീറ. മരുമക്കള്‍: ഉസ്മാന് (കൂറ്റമ്പാറ), അലവി (വള്ളുവമ്പ്രം), മുഹമ്മദ് (ചെങ്ങര), ഹംസ (വള്ളുവമ്പ്രം), അന്‍വര്‍ ജലീല്‍ (പൂകോട്ടൂര്‍), സിദ്ദീഖ് (അത്താണിക്കല്‍), ജുനൈദ് (രാമങ്കുളം), നാസര്‍ (പുല്ലാര).