തിരൂർ: തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റ് നസീം ബാനു (72) നിര്യാതയായി.
സാമൂഹികരംഗത്തും ജീവകാരുണ്യ മേഖലയിലും സജീവമായിരുന്നു. 1985ല്‍ വെട്ടം പഞ്ചായത്ത് ബോര്‍ഡ് 13ാം വാര്‍ഡ് മെംബറും 1995ല്‍ തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്റും വെട്ടം സര്‍വിസ് സഹകരണ ബാങ്ക് മെംബര്‍ എന്നീ പദവികള്‍ വഹിച്ചിരുന്നു.
വെട്ടത്തെ ബാലകൃഷ്ണന് മാസ്റ്റര്‍ മെമ്മോറിയല്‍ സ്പെഷല്‍ സ്കൂളിന്റെ മുഖ്യ രക്ഷാധികാരിയും വെട്ടം കലാസാംസ്കാരിക വേദിയുടെ വൈസ് പ്രസിഡന്റും വനിത ലീഗിന്റെ വെട്ടം പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്. സ്ത്രീ ശാക്തീകരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുകയും കാര്‍ഷിക രംഗത്ത് സജീവവുമായിരുന്നു. വെട്ടം പഞ്ചായത്തിലെ കൃഷിഭവനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കര്‍ഷക കൂട്ടായ്മ ഗ്രീന്‍ആര്‍മിയുടെ നിലവിലെ പ്രസിഡന്റുകൂടിയാണ്. വെട്ടത്തുനാട് ചരിത്ര സാംസ്കാരിക കൂട്ടായ്മയുടെ മുന്‍ ഭാരവാഹികൂടിയായിരുന്നു.
പരേതരായ പെരുമാള്പറമ്പില് മൊയ്തീനകുട്ടി എന്ന കുഞ്ഞിബാവയുടെയും മംഗലം ചേന്നര യു.പി സ്കൂളിലെ കുഞ്ഞിമോള് ടീച്ചറുടെയും മകളാണ്. റിട്ട. അധ്യാപകൻ ചുണ്ടംവീട്ടില് കരീമാണ് ഭര്‍ത്താവ്. മക്കള്‍: ഡോ. സെലീന (അബൂദബി), ഷാജി (ദുബൈ), അജ്മല്‍ (കുവൈത്ത്). മരുമക്കള്‍: നജീബ് (കണ്ണൂര്‍), ജ്യോതി (മംഗളൂരു), സൗജത്ത് (എറണാകുളം).
ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, കുറുക്കോളി മൊയ്തീന് എം.എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന് എം.എല്‍.എ, അബ്ദുറഹിമാന് രണ്ടത്താണി, അഡ്വ. മറിയുമ്മ, വെട്ടം ആലിക്കോയ, വെട്ടം പഞ്ചായത്ത് ബോര്‍ഡ് പ്രസിഡന്റ് മൗഷാദ് നെല്ലാഞ്ചേരി, ബ്ലോക്ക് പ്രസിഡന്റ് അഡ്വ. യു. സൈനുദ്ദീന്‍, വനിത ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹറ മമ്പാട്, തിരൂര്‍ ബ്ലോക്ക് പഞ്ചായത്ത്, വെട്ടം പഞ്ചായത്ത് ജീവനക്കാര്‍ തുടങ്ങിയവര്‍ ജനാസ സന്ദര്‍ശിച്ചു.