പട്ടിക്കാട്: മണ്ണാർമല പള്ളിപ്പടിയിലെ പരേതനായ ചക്കപ്പത്ത് മുഹമ്മദ് എന്ന ബാപ്പനു മാസ്റ്ററുടെ ഭാര്യ പാത്തുമ്മ (82) നിര്യാതയായി. പരേതനായ കുഞ്ഞലവി ഹാജിയുടെ മകളാണ്. മക്കൾ: പാത്തുമ്മാബി, ആയിശാബി, അബ്ദുൽ ബഷീർ, അബ്ദുൽ നവാസ്, മുഹമ്മദ് അസ്കർ, പരേതയായ റഷീദ. മരുമക്കൾ: അബ്ദുറഹ്മാൻ (അരക്കുപറമ്പ്), അബ്ദുൽ അസീസ് (ചെറുകര), ആസ്യ (കാപ്പ്), ആമിന (അമ്മിനിക്കാട്), ഷമീമ (പരിയാപുരം). ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മണ്ണാർമല ജുമാമസ്ജിദ് ഖബർസ്ഥാനിൽ.