തിരുനാവായ: മുൻ പഞ്ചായത്ത് അംഗവും പ്രശസ്ത മാപ്പിളപ്പാട്ട് രചയിതാവുമായിരുന്ന കൈത്തക്കര കുത്തുകല്ല് വെട്ടൻ ഹംസത്ത് മൗലവി (72) നിര്യാതനായി. മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ്, വാർഡ് അംഗം, കോന്നല്ലൂർ മുക്കിലപ്പീടിക തഅ്ലീമുൽ അഥ്ഫാൽ മദ്റസ അധ്യാപകൻ, പാലിയേറ്റിവ് വളന്റിയർ, എസ്.വൈ.എസ്, എടക്കുളം റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പുരാവസ്തു ശേഖത്തിന്റെ ഉടമയുമായിരുന്നു. ഭാര്യ: സക്കീന. മക്കൾ: റഹ്മത്ത്, നസീബ്, നജീബ്, നസീബ, അലി അസ്കർ, അലി അക്ബർ, സുമയ്യ, ഹബീബ, മിഖ്ദാർ, മിസ്ഹബ്. മരുമക്കൾ: മൊയ്തീൻ (കോട്ടക്കൽ), സുമീറ, ഖൈറുന്നിസ, ഹനീഫ (കുറുമ്പത്തൂർ), ഹസീന, ഷറീന, അമീർ (കൊടക്കൽ), സൈഫുദ്ദീൻ (അല്ലൂർ).