വേങ്ങര: മുൻ വിദ്യാഭ്യാസ മന്ത്രിയും സ്പീക്കറുമായിരുന്ന ചാക്കീരി അഹമ്മദ് കുട്ടിയുടെ മകൻ ചാക്കീരി അബ്ദുൽ ജബ്ബാർ (ബാപ്പുട്ടി -90) നിര്യാതനായി. ഭാര്യ: ഫാത്തിമ പാണ്ടികടവത്ത്. മക്കൾ: അബ്ദുറഹ്മാൻ,അബ്ദുൽ നിസ്താർ, നജാഫ്, റസീന, സാബിറ. മരുമക്കൾ: കണ്ണംതൊടി അബ്ദുൽ സത്താർ (വെട്ടത്തൂർ), മാളിയേക്കൽ അഹമ്മദ് കോയ (മാങ്കാവ്), സാബിറ (കോട്ടക്കൽ), ഷാഹില (വൈലത്തൂർ), ഷാനിബ (അരീക്കോട്). സഹോദരങ്ങൾ: മൊയ്തീൻകുട്ടി എന്ന ഇപ്പു, അബ്ദുറബ്ബ് എന്ന കുഞ്ഞുമോൻ, അബ്ദുൽ ഹഖ് എന്ന കുഞ്ഞുട്ടി, ശൈഖ് അബ്ദുല്ല എന്ന മാനു, ദാവൂദ് എന്ന അറ്റാപ്പു, ജമീല, സൈബു, സുബൈദ, ഉമ്മു ബർക്കത്ത്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് ചേറൂർ വലിയ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.