തിരുനാവായ: എടക്കുളത്തെ ആദ്യ കാല കോൺഗ്രസ് നേതാവും മണ്ഡലം ട്രഷററുമായിരുന്ന ഉണ്ണിയാലുക്കൽ (കക്കാട്ട്) സെയ്താലു (92) നിര്യാതനായി. ഉണ്ണിയാലുക്കൽ തറവാട്ടിലെ മുതിർന്ന അംഗമാണ്. ഭാര്യ: പരേതയായ കദിയാമക്കുട്ടി. മക്കൾ: റുഖിയ, സക്കീന, മുജീബ്, അൻവർ ഷാ, നാസർ, പരേതരായ മുഹമ്മദ് ശരീഫ്, മുഹമ്മദ് ബഷീർ. മരുമക്കൾ: സഫിയ, സുലൈഖ, മുഹമ്മദലി (പകര), സലീം (ബി.പി അങ്ങാടി), സജ്ന, താഹിറ, സുബീറ. സഹോദരങ്ങൾ: പരേതരായ മുഹമ്മദ് ഹാജി, മമ്മി ഹാജി, കുഞ്ഞമ്മുട്ടി, അബൂബക്കർ ഹാജി, മൂസ, അബ്ദുറഹ്മാൻ.