എടവണ്ണ: ആദ്യകാല പ്രസിദ്ധ മാപ്പിളപ്പാട്ട് രചയിതാവ് കുണ്ടുതോടിലെ പരേതനായ പി.ടി. ബീരാൻ കുട്ടി മൗലവിയുടെ മകൻ പി.ടി. അബ്ദുറഹ്മാൻ മാസ്റ്റർ (68) നിര്യാതനായി. പൗരപ്രമുഖനും റിട്ട. പ്രധാനാധ്യാപകനുമാണ്. അരീക്കോട് ബി.പി.ഒ, എടവണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ്, മുസ്ലിം ലീഗ് കുണ്ടുതോട് പ്രസിഡന്റ്, എക്കോ വൈസ് പ്രസിഡന്റ്, ക്രസന്റ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ, മസ്ജിദുൽ മുജാഹിദീൻ മഹല്ല് വൈസ് പ്രസിഡന്റ്, ചെറിയാപ്പു ഹാജി ചാരിറ്റബ്ൾ ട്രസ്റ്റ് അംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: ടി.പി. ആത്തിഖ (മുണ്ടേങ്ങര). മക്കൾ: ഹാരിസ് (ഖത്തർ), നൗഫൽ (പി.എസ്.എം.ഒ കോളജ് തിരൂരങ്ങാടി), ജസീല (ജി.എം.എൽ.പി സ്കൂൾ കാട്ടുമുണ്ട). മരുമക്കൾ: അബ്ദുന്നാസർ (അഡ്മിനിസ്ട്രേറ്റിവ് ഓഫിസർ, മെഡിക്കൽ കോളജ്, മഞ്ചേരി), നിഷ (വാടാനപ്പള്ളി), ലുലു മർജാൻ (മരുത). സഹോദരങ്ങൾ: അബ്ദുൽ ഹമീദ് മാസ്റ്റർ, അബ്ദുല്ല, ഖദീജ, ഫാത്തിമ, ജമീല, പരേതരായ പി.ടി. മമ്മദ്, ഉണ്ണി ആച്ചുമ്മ.ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കുണ്ടുതോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.