കോട്ടക്കൽ: കുഴിപ്പുറം ഓടക്കൽ പണ്ഡിതകുടുംബത്തിലെ കാരണവരും കുഴിപ്പുറത്തെ പൗരപ്രമുഖനുമായ ഓടക്കൽ അബ്ദുറഹിമാൻ (ബാവ മുസ്ലിയാർ -75) നിര്യാതനായി. കുഴിപ്പുറം മഹല്ല് പ്രസിഡൻറ്, ഒതുക്കുങ്ങൽ ഇഹ്യാഉസ്സുന്ന കോളജ് വൈസ് പ്രസിഡൻറ്, കുഴിപ്പുറം മിസ്ബാഹുസ്സആദ ഖുർആൻ അക്കാദമി പ്രസിഡൻറ്, കുഴിപ്പുറം കവല ഇശാഅത്തുസ്സുന്ന മദ്റസ പ്രസിഡൻറ്, കുഴിപ്പുറം മഹല്ല് കേരള മുസ്ലിം ജമാഅത്ത് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ആയിശു. മക്കൾ: മുഹമ്മദ് കുട്ടി, അബ്ദുൽ ജലീൽ (സൗദി), അബ്ദുൽ കരീം, അബ്ദുറഷീദ് സഖാഫി (മഅ്ദിൻ അധ്യാപകൻ), അസ്മ, സൗദ, ശരീഫ. മരുമക്കൾ: അലി അക്ബർ തങ്ങൾ (പാറക്കടവ്), ഇസ്മാഈൽ മുസ്ലിയാർ (വേങ്ങൂർ), മുജീബ് (കൂട്ടായി), ഖദീജ ബീവി (തിരൂരങ്ങാടി), ഫാത്വിമത്തുസ്സുഹ്റ ബീവി (വെളിമുക്ക്), ഹലീമത്തു സുഹ്ദ ബീവി (പറപ്പൂർ). സഹോദരങ്ങൾ: കുഞ്ഞാവ മുസ്ലിയാർ, കുഞ്ഞിമോൻ മുസ്ലിയാർ, അബുല്ല മുസ്ലിയാർ, അലി ഹസ്സൻ മുസ്ലിയാർ, അബ്ദുറസാഖ്. ഖബറടക്കം വ്യാഴാഴ്ച രാവിലെ എട്ടിന് കുഴിപ്പുറം പടിഞ്ഞാറെ പള്ളി ഖബർസ്ഥാനിൽ.