കാസർകോട്: ദുബൈ വ്യവസായിയും അല്‍ മസാദി എന്ന സ്ഥാപനത്തിന്റെ ഉടമയുമായ മാങ്ങാട്ടെ സിലോണ്‍ മൊയ്തീന്‍കുഞ്ഞിയുടെ ഭാര്യ നസീമ ബങ്കര (60) നിര്യാതയായി. കാസര്‍കോട്ടെ പരേതനായ ആമു മാസ്റ്റര്‍ ബങ്കരയുടെ മകളാണ്.
അസുഖത്തെ തുടര്‍ന്ന് ദുബൈ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മക്കള്‍: ഹാരിഫ് അഹ്മദ്, സൗദ് സാബിര്‍, ഫഹദ് ഫിറോസ്, ഡോ. റിസ റാഷിദ്, ജുഹൈന മൊയ്തീന്, ആമിര്‍ മൊയ്തീന്. മരുമക്കള്‍: ഫര്‍ഹാന, ഹനീന, ഹസീഫ, ഹന്ന, ഷഹല്‍. സഹോദരങ്ങള്‍: ബച്ചു റഹ്മാന്, മുനീര്‍, റഷീദ്, സാബിറ, സമീറ, സുബൈര്‍, ഇഖ്ബാല്‍. മൃതദേഹം ദുബൈയില്‍ ഖബറടക്കി.