തിരൂർ: വെട്ടത്തെ രാഷ്ട്രീയ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന മുല്ലപ്പള്ളി മന ശങ്കരൻ നമ്പൂതിരി (74) നിര്യാതനായി. വെട്ടം എ.എം.യു.പി സ്കൂൾ കായികാധ്യാപകൻ, മലബാർ ദേവസ്വം ബോർഡ് അംഗം, സി.പി.എം ഏരിയ കമ്മിറ്റി അംഗം, ശിശുക്ഷേമ സമിതി മലപ്പുറം ജില്ല സെക്രട്ടറി, വെട്ടം ഗ്രാമപഞ്ചായത്ത് അംഗം, വെട്ടം അബ്ദുല്ലക്കുട്ടി സ്മാരക വായനശാല ക്ഷോധികാരി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ശ്രീദേവി ടീച്ചർ. മക്കൾ: എം.എസ്. ബിനോയ്, എം.എസ്. ബീന, എം.എസ്. ബിനിത. മരുമക്കൾ: ഡോ. നാരായണൻ ചെറുതിരുത്തി, കൃഷ്ണൻ കെ. കവളപ്പാറ, ഉമ കൂറ്റനാട്,
സഹോദരങ്ങൾ: നാരായണൻ നമ്പൂതിരി, ശ്രീദേവി, സാവിത്രി, ശാന്ത, ആര്യ, പരേതരായ നങ്ങേലി അന്തർജനം, ജയശ്രീ പരമേശ്വരൻ. സംസ്കാരം ബുധനാഴ്ച വീട്ടുവളപ്പിൽ.