നെടുമങ്ങാട്: പുളിമൂട്, എ.ആർ ഹൗസിൽ അബൂബേക്കറിെൻറ ഭാര്യ എം. റഷീദാ ബീവി (69)നിര്യാതയായി. മക്കൾ: ബബിത, ബിജിലി, അംജാദ്. മരുമക്കൾ: നിസാർ, സുമയ്യ ബീവി, കഫീല.
കോൺഗ്രസ് നേതാവും ഉഴമലയ്ക്കൽ ഗ്രാമപഞ്ചായത്തിൽ രണ്ടു തവണ അംഗവുമായിരുന്നു. മഹിളാ കോൺഗ്രസ് ജില്ല സെക്രട്ടറി, കോൺഗ്രസ് ആര്യനാട് ബ്ലോക്ക് ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഖബറടക്കത്തിനു ശേഷം പുളിമൂട് ജങ്ഷനിൽ അനുശോചന യോഗം ചേർന്നു. കെ.എസ്. ശബരീനാഥൻ എം.എൽ.എ, നെയ്യാറ്റിൻകര സനൽ, എൻ. ജയമോഹൻ, സക്കീർ ഹുസൈൻ, എൻ. ബാബു, സിത്താര രവീന്ദ്രൻ, എച്ച്. പീരുമുഹമ്മദ്, സിന്ധു ശാലിനി , ഒസ്സൻ കുഞ്ഞ്, കുട്ടപ്പൻ നായർ, അഡ്വ. രാജീവ് സത്യൻ, കുളപ്പട ഫിറോസ്, ഉഷ ടി., രാജേശ്വരി ചന്ദ്രൻ, വിപിൻ പുളിമൂട്, കെ.ജി. കേശവൻ പോറ്റി, മെഹബൂബ് ഖാൻ, സിമി എന്നിവർ പങ്കെടുത്തു