കോടഞ്ചേരി: കോടഞ്ചേരിയിലെ ആദ്യകാല വ്യാപാരി പേണ്ടാനത്ത് ചാക്കോ (83) നിര്യാതനായി. ജനതാദൾ (എൽ.ജെ.ഡി) കോടഞ്ചേരി പഞ്ചായത്ത് ചെയർമാൻ, വ്യാപാരി വ്യവസായി ഏകോപന സമിതി താലൂക്ക് പ്രസിഡൻറ്, യൂനിറ്റ് പ്രസിഡൻറ് എന്നീ നിലയിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: മേരി. മക്കൾ: ഷെല്ലി (എസ്.എസ് അസോസിയേറ്റ്സ്, കോടഞ്ചേരി), ജയേഷ് (പഞ്ചമി ടെക്സ്റ്റൈൽസ്, കോടഞ്ചേരി), രമേഷ് (പഞ്ചമി ഫുട്വെയർ, കോടഞ്ചേരി), രേഷ്മ, പരേതനായ ഷാജൻ. മരുമക്കൾ: ഷീജ പെരിയാടാൻ (പുൽപള്ളി), റെബി തെക്കിനേടത്ത് (പുൽപള്ളി), ഷിജി എടശ്ശേരിതോട്ടത്തിൽ (അമ്പലവയൽ), ഷാജി ചെറുപറമ്പിൽ (വടുവൻചാൽ). സംസ്കാരം വ്യാഴാഴ്ച രാവിലെ പത്തിന് കോടഞ്ചേരി സെൻറ് മേരീസ് ഫൊറോന മരിയൻ തീർഥാടന കേന്ദ്രത്തിൽ.