ആമ്പല്ലൂർ: തൃക്കൂര് പള്ളിയറ കൊഴുക്കുള്ളിപറമ്പില് പരേതനായ കുട്ടപ്പെൻറ ഭാര്യ അമ്മിണി (76) കോവിഡ് ബാധിച്ച് മരിച്ചു. അസ്വസ്ഥതയെ തുടർന്ന് ബുധനാഴ്ചയാണ് ഇവരെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വ്യാഴാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.
പുന്നയൂർ: എടക്കരയിൽ പുന്നയൂർ പഞ്ചായത്ത് ഓഫിസിനു സമീപം പലചരക്ക് വ്യാപാരിയും പരേതനായ മുക്കിലപ്പീടികയിൽ ഏനുവിെൻറ മകനുമായ ചക്യംപറമ്പിൽ മൊയ്തുട്ടി (68) കോവിഡ് ബാധിച്ച് മരിച്ചു. ഒരാഴ്ചമുമ്പ് പനി കണ്ടതിനെ തുടർന്ന് കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ഫാത്തിമ. മക്കൾ: ശബാന, ഷാനിബ, റാഷിദ.
കോവിഡ് പ്രോട്ടോകോൾ പ്രകാരം എടക്കര പള്ളി ഖബർസ്ഥാനിൽ ഖബറടക്കി.