ഫറോക്ക്: പുറ്റെക്കാട് ജുമുഅത്ത് പള്ളി മുതവല്ലി പ്രസിഡൻറും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ഇല്ലിക്കൽ കുഞ്ഞിമൊയ്തീൻ ഹാജി എന്ന ബാപ്പുട്ടി ഹാജി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുൽ റസാഖ്, സൈനുദ്ദീൻ, ശംസുദ്ദീൻ, മുജീബ് (മൂവരും ദുബൈ), റസീന, റജുല. മരുമക്കൾ: കദീജ, അഫ്സ, ഷമീറ, ഫെബ്ന, അബ്ദുറഹിമാൻ, ഉണ്ണി കോയ. സഹോദരങ്ങൾ: കുഞ്ഞുമുഹമ്മദ്, മുഹമ്മദ്, ഹംസ, അബ്ദുറഹ്മാൻ, അബ്ദുസ്സലാം, ഹുസൈൻ, മജീദ്, സൈനബ, പരേതരായ കാദർ, പാത്തുട്ടി, സുഹറാബി, ആയിഷ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് പുറ്റെക്കാട് ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.