കോതമംഗലം: തൃക്കാരിയൂർ മുട്ടത്തുകുടിയിൽ പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ നന്ദിനി (79) നിര്യാതയായി. മക്കൾ: എം.കെ. ചന്ദ്രബോസ് (എസ്.എൻ.ഡി.പി യോഗം സൈബർ സേന കേന്ദ്രസമിതി വൈസ് ചെയർമാൻ, യൂനിയൻ ചെയർമാൻ), സോയ, സുജ, മോഹൻലാൽ, ബിജി. മരുമക്കൾ: ഷൈനി, രാജീവ്, ബോസ്, സിന്ദു, രാജേഷ്. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.