കോട്ടയം: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ (എ.കെ.പി.എ) കടുത്തുരുത്തി മേഖല ജോയൻറ് സെക്രട്ടറി കച്ചിമറ്റം കുന്നേൽ ടിനിൽ ഏറ്റുമാനൂർ (ടിനിൽ തോമസ് -45) കോവിഡ് ബാധിച്ച് മരിച്ചു.
കോവിഡ് ബാധിതനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ടിനിൽ ഗായകനും ഗാനരചയിതാവുമാണ്.
നിരവധി ഭക്തിഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചിട്ടുണ്ട്. ഏറ്റുമാനൂർ ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരം നടന്നു. ഭാര്യ: സിമി. മക്കൾ: ആൽഫിയ, ആൽഫീന, ആൽഫിൽ.