ഒഞ്ചിയം: ചിത്രകലാധ്യാപകനും ശില്പിയും നാടക കലാകാരനുമായ കെ.പി.കെ എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കെ.പി. കുഞ്ഞിരാമന് മാസ്റ്റര്‍ (87) നിര്യാതനായി. സംവിധാനം, ചമയം, രംഗപടം, ഗാനാലാപനം എന്നീ മേഖലകളിലും പ്രശസ്തനായിരുന്നു. ഒഞ്ചിയത്തിെൻറ കഥ, രക്തസാക്ഷി, ഗര്‍ജനം, കുഞ്ഞാലി മരക്കാര്‍, ബ്രഹ്മരക്ഷസ് തുടങ്ങി 35ലേറെ നാടകങ്ങള്‍ രചിച്ചു. നമ്മളൊന്ന് തെരുവു നാടകമെഴുതിയതും ഇദ്ദേഹമാണ്. തെരഞ്ഞെടുത്ത നാടകങ്ങള്‍ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചു. ഭാര്യ: രമാവതി. മക്കള്‍: ശശികുമാര്‍ (മിനി ഇന്‍ഡസ്ട്രീസ്, ഓര്‍ക്കാട്ടേരി), പ്രഭകുമാര്‍ (ശില്പി, അധ്യാപകന്), പ്രദീപ് കുമാര്‍ (ഫൈന്‍ ആര്‍ട്സ് കൊച്ചി), പ്രശാന്തിനി (സി.പി.എം ചൊക്ലി ബ്രാഞ്ച് അംഗം). മരുമക്കള്‍: മിനി, സുമതി, ശ്രീദേവി, കെ. പവിത്രന് (സി.പി.എം പന്ന്യന്നൂര്‍ ലോക്കല്‍ കമ്മിറ്റി അംഗം). സഹോദരങ്ങള്‍: നാരായണി, പരേതനായ അച്യുതന്, ഗോവിന്ദന്, പാര്‍വതി