മണ്ണൂർ: വടക്കുമ്പാട് ആലുംകുളത്ത് താമസിക്കുന്ന കുളത്തിൽ അബ്ദുറഹിമാൻ ഹാജി (ബാവ-84) നിര്യാതനായി. പഴയകാല മുസ്ലിം ലീഗ് പ്രവർത്തകനും മുൻ ആലുവ ഫാക്ട് ജീവനക്കാരനുമായിരുന്നു. വടക്കുമ്പാട് മഹല്ല് ജമാഅത്ത്, ആലുംകുളം ബിലാൽ മസ്ജിദ് ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു. മക്കൾ: മുഹമ്മദ് അയ്യൂബ് (കൊച്ചിൻ റിഫൈനറി), ഫൈസൽ, മുജീബ്റഹ്മാൻ, ഹസീന. മരുമക്കൾ: അഷ്റഫ് എന്ന ബാവ, ഖൈറുന്നിസ, റസിയ, ഹബീബ. സഹോദരങ്ങൾ: മുഹമ്മദ് കാസിം ഹാജി, ഹുസൈൻ ഹാജി, അബ്ദുസ്സലാം, ഹൈദരലി, ബഷീർ, സൈനബ, അസ്മാബീവി, പരേതനായ അഹമ്മദ്കുട്ടി ഹാജി