അമ്മത് മാസ്റ്റർവേളം: ചേരാപുരം ഗവ. എൽ.പി സ്കൂൾ റിട്ട. അധ്യാപകനും തീക്കുനി സലഫി മസ്ജിദ് കമ്മിറ്റി പ്രസിഡൻറുമായ തീക്കുനിയിലെ കണ്ടമ്പത്ത് അമ്മത് (70) നിര്യാതനയായി. കെ.എൻ.എം ചേരാപുരം യൂനിറ്റ് വൈസ് പ്രസിഡൻറാണ്. ഭാര്യ: കെ. സൈനബ ടീച്ചർ (റിട്ട. അധ്യാപിക, കുറ്റ്യാടി മണ്ഡലം വനിത ലീഗ് വൈസ് പ്രസിഡൻറ്). മക്കൾ: നജീബ് (ഖത്തർ), അജീബ് എൻജിനീയർ, നജിദ (അധ്യാപിക, പാലൂർ എൽ.പി സ്കൂൾ, തിക്കോടി). മരുമക്കൾ: സഹീർ, റാഷിദ, ഫസീല. സഹോദരങ്ങൾ: ഇബ്രാഹിം, യൂസഫ്, പാത്തു ടീച്ചർ (റിട്ട. അധ്യാപിക, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ്), കുഞ്ഞാമി (ചേരാപുരം ന്യൂ എൽ.പി സ്കൂൾ റിട്ട. അധ്യാപിക), സൈനബ (റിട്ട. അധ്യാപിക), പരേതരായ മൊയ്തു മാസ്റ്റർ, സുബൈർ.