പിറവം: എറണാകുളം ജില്ല കോൺഗ്രസ് കമ്മിറ്റി അംഗം രാമമംഗലം കിഴുമുറി ചെല്യാമ്പുറത്ത് സി.യു. ചെറിയാൻ (പാപ്പു-97) നിര്യാതനായി. ഗവൺമെൻറ് കോൺട്രാക്ടറായിരുന്നു. കർഷക സംഘടനയിലൂടെ പൊതുപ്രവർത്തനം ആരംഭിച്ച ഇദ്ദേഹം രാമമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്, വൈസ് പ്രസിഡൻറ്, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, കിഴുമുറി ആർ.പി.എസ് സ്ഥാപക പ്രസിഡൻറ്, കിഴുമുറി ഓർത്തഡോക്സ് വലിയപള്ളി ട്രസ്റ്റി, പബ്ലിക് ലൈബ്രറി പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചു. ഭാര്യ: പാലക്കുഴി പുത്തൻപുരയിൽ മറിയാമ്മ. മക്കൾ: സി.സി. ജോർജ്, ജോയി ചെറിയാൻ, ബേബി ചെറിയാൻ, സജി ചെറിയാൻ, സന്തോഷ് ചെറിയാൻ (എല്ലാവരും ഗവൺമെൻറ് കോൺട്രാക്ടർമാർ). മരുമക്കൾ: ഷാലി തട്ടക്കുഴ, മെറീന വടവുകോട്, ലത നെടുമ്പാശ്ശേരി, ജിഷ പിറവം, ജൂലി തിരുവാണിയൂർ. സംസ്കാരം ബുധനാഴ്ച 12ന് കിഴുമുറി സെൻറ് ജോർജ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ.