എലത്തൂർ: കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ജില്ല രക്ഷാധികാരിയും കൊപ്ര ബസാറിലെ കീർത്തി ഹോട്ടൽ ഉടമയുമായ വെങ്ങാലി പുതിയനിരത്ത് വൈശ്യത്തും വീട്ടിൽ വി.വി. കുഞ്ഞായി ഹാജി (76) നിര്യാതനായി. കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ സെക്രട്ടറി, മുസ്ലിം ലീഗ് എലത്തൂർ പഞ്ചായത്ത് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഉപഭോക്ത്താക്കൾക്ക് കുറഞ്ഞ നിരക്കിൽ ഭക്ഷണം നൽകാൻ ആദ്യകാലം മുതൽ അന്നപൂർണ ഹോട്ടൽ നടത്തിയിരുന്നു. ഭാര്യ: ബിച്ചു പാത്തു. മക്കൾ: പരേതനായ അബ്ദുൽ ഷരീഫ്, വി.വി. ഫൈസൽ (ദുൈബ), റസീന, ഷെറീന. മരുമക്കൾ: സക്കീർ (അസി. കമാൻഡൻറ്, കേരള പൊലീസ് മുൻ ഫുട്ബാൾ താരം), എ.പി. അഷ്റഫ് (മൈനർ ഇറിഗേഷൻ കോഴിക്കോട്), മുബീന. സഹോദരങ്ങൾ: കുഞ്ഞഹമ്മദ് ഹാജി, ഉമ്മർ ഹാജി, ഉസ്മാൻ ഹാജി, കൈച്ച, ആയിഷ, മറിയക്കുട്ടി, ഉമൈബ, സുഹറ.