മുണ്ടേരി: ശാഖ മുസ്ലിം ലീഗിന്റെ മുൻകാല സജീവ പ്രവർത്തകനും ട്രഷററുമായിരുന്ന വണ്ണാൻ വളപ്പിൽ താമസിക്കുന്ന നിരത്തിന്റവിട കെ. ഇബ്രാഹിം എന്ന ഉമ്പായിക്ക (80) നിര്യാതനായി. ഭാര്യ: വണ്ണാൻ വളപ്പിൽ കുഞ്ഞാമിന. മക്കൾ: വി.വി. കബീർ (മുണ്ടേരി ശാഖ മുസ്ലിം ലീഗ് ജോ. സെക്രട്ടറി), ബുഷ്റ, ഹഫ്സത്, സറീന, റഹീം, പരേതയായ സാജിത. മരുമക്കൾ: അബൂബക്കർ, താജുദ്ദീൻ, അബ്ദുൽ ഗഫൂർ, അയൂബ്, സമീറ, അനീസ. സഹോദരങ്ങൾ: മൊയ്തു, കുഞ്ഞാമിന, പരേതരായ കുഞ്ഞിമുഹമ്മദ്, മൂസാൻ, അബ്ദുൽ കാദർ, മുഹമ്മദ് കുട്ടി, കുഞ്ഞിപ്പാത്തു.