മാഹി: പരിമഠം തെസ്നി വില്ലയിൽ ചെട്ടിയാങ്കണ്ടി താഹിറ (70) നിര്യാതയായി. ഭർത്താവ്: പരേതനായ എസ്.പി. ഹനീഫ (അംബാസഡർ ബേക്കറി, പുനലൂർ). പരേതരായ നാലകത്ത് ഉമ്മർകുട്ടിയുടെയും ചെട്ടിയാങ്കണ്ടി മറിയുവിന്റെയും മകളാണ്. മക്കൾ: സി.എച്ച്. ഷഫീക്ക് (ട്രഷറർ എടോളിൽ ജുമാമസ്ജിദ്, പരിമഠം), സി.എച്ച്. റിയാസ് (പുനലൂർ), സി.എച്ച്. അനീസ് (ഖത്തർ), സി.എച്ച്. ഫൈസൽ, റഹന, തെസ്നി, സജ്ന. മരുമക്കൾ: തൽഹത്ത്, നൗഷാദ്, നൗഫൽ, ഷർഷിയ, സലീന, തഹ്ഷീബ, അംശാദ. സഹോദരങ്ങൾ: സി.എച്ച്. കുഞ്ഞിമൂസ, സി.എച്ച്. നസീറ, പരേതയായ സി.എച്ച്. പാത്തൂട്ടി. മയ്യിത്ത് നിസ്കാരം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് എടോളിൽ പള്ളിയിൽ. ഖബറടക്കം കല്ലാപള്ളി ഖബർസ്ഥാനിൽ.