തലശ്ശേരി: കേരള മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ മുൻ സംസ്ഥാന വൈസ് പ്രസിഡന്റും സി.പി.എം നേതാവുമായ കുട്ടിമാക്കൂൽ മഹേഷ് നിവാസിൽ എം.സി. ബാലൻ (88) നിര്യാതനായി. സി.പി.എം അവിഭക്ത തിരുവങ്ങാട് ലോക്കൽ കമ്മിറ്റി പ്രഥമ സെക്രട്ടറിയും മുനിസിപ്പൽ തൊഴിലാളിയുമായിരുന്നു. മുനിസിപ്പൽ കോർപറേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജില്ല പ്രസിഡന്റ്, തലശ്ശേരി യൂനിറ്റ് സെക്രട്ടറി, മുനിസിപ്പൽ വർക്കേഴ്സ് പെൻഷനേഴ്സ് യൂനിയൻ സംസ്ഥാന സെക്രട്ടറി, സി.പി.എം ഊരാങ്കോട്ട് ബ്രാഞ്ച് സെക്രട്ടറി, തലശ്ശേരി ഏരിയ പാർട്ടി വളന്റിയർ ക്യാപ്റ്റൻ എന്നീ നിലകളിലും പ്രവർത്തിച്ചു. ചെത്ത് തൊഴിലാളി യൂനിയൻ തലശ്ശേരി ഏരിയ പ്രസിഡന്റായിരുന്നു. നിലവിൽ സി.പി.എം ഊരാങ്കോട്ട് ബ്രാഞ്ചംഗമാണ്. കുട്ടിമാക്കൂൽ ശ്രീനാരായണ ധർമ പ്രകാശിനി വായനശാല സെക്രട്ടറിയും കുട്ടിമാക്കൂൽ ഭാരത് കലാവേദിയുടെയും സന്ധ്യാ തിയറ്റേഴ്സിന്റെയും പ്രധാന പ്രവർത്തകനുമായിരുന്നു. ഊരാങ്കോട്ട് പാട്യം ഗോപാലൻ സ്മാരക വായനശാല സ്ഥാപകാംഗവും മുൻ സെക്രട്ടറിയുമാണ്. തലശ്ശേരി പബ്ലിക് സർവന്റ്സ് കോഓപറേറ്റിവ് ബാങ്ക് ഭരണസമിതി അംഗം, കുട്ടിമാക്കൂൽ ശ്രീ ശങ്കരാചാര്യ നാട്യഗൃഹം പ്രസിഡന്റ് എന്നീ ചുമതലകളും വഹിച്ചു. ഭാര്യ: യു. രോഹിണി. മക്കൾ: എം.സി. ചന്ദ്രൻ, ശൈലജ, സാവിത്രി, വത്സല, വത്സൻ, മഹേഷ്, പരേതരായ എം.സി. ഭാസ്കരൻ, പ്രേമ, ശശി. മരുമക്കൾ: യു. ഉഷ, രേവതി, സജിത, ഷീന, മഹേശ്വരി, പരേതരായ സി. ഗോവി, രവീന്ദ്രൻ, മുകുന്ദൻ, കുമാരൻ. സഹോദരങ്ങൾ: പരേതരായ എം.സി. കൗസു, രാജൻ, വിജയൻ.