പയ്യന്നൂർ: കോറോം പ്രദേശത്തെ സി.പി.എമ്മിന്റെയും കർഷക പ്രസ്ഥാനത്തിന്റെയും സമുന്നതനായ നേതാവ് കെ.വി. രാഘവൻ (79) നിര്യാതനായി. അവിഭക്ത പയ്യന്നൂർ ലോക്കൽ കമ്മിറ്റി അംഗം, അവിഭക്ത കോറോം ലോക്കൽ സെക്രട്ടറി, കോറോം ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. നിലവിൽ മുത്തത്തി പടിഞ്ഞാറ് ബ്രാഞ്ച് അംഗമായിരുന്നു. കർഷക സംഘത്തിന്റെ കോറോം വില്ലേജ് സെക്രട്ടറി, പയ്യന്നൂർ ഏരിയ കമ്മിറ്റി അംഗം, മുത്തത്തി പാടശേഖര സെക്രട്ടറി, പയ്യന്നൂർ നഗരസഭ വികസന സമിതി അംഗം, വർക്കിങ് ഗ്രൂപ് അംഗം, കാനായി റബർ ഉൽപാദക സംഘം പ്രസിഡന്റ്, പയ്യന്നൂർ പഞ്ചായത്ത് അംഗം, മുനിസിപ്പൽ കൗൺസിലർ, കോറോം സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ്, പയ്യന്നൂർ റൂറൽ ബാങ്ക് വൈസ് പ്രസിഡന്റ്, കൈരളി ഹോട്ടൽ ഡയറക്ടർ, മുത്തത്തി ഖാദി യൂനിയൻ പ്രസിഡന്റ്, മുത്തത്തി പകൽ വീട് ഉപദേശക സമിതി അംഗം, മുത്തത്തി വായനശാല മുൻ പ്രസിഡന്റ്, നിർമാണ തൊഴിലാളി യൂനിയൻ സി.ഐ.ടി.യു ഡിവിഷൻ പ്രസിഡന്റ്, മുത്തത്തി എസ്.വി.യു.പി സ്കൂൾ പ്രസിഡന്റ്, എസ്.എസ്.ജി ഗ്രൂപ് കൺവീനർ, കോറോം ഗവ. ഹൈസ്കൂൾ പി.ടി.എ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പലേരി ദേവി. മക്കൾ: ബിന്ദു, ബിജു, ബിനി. മരുമക്കൾ: രഘു (പൂഴാതി), നിത്യ ബാലകൃഷ്ണൻ, സുധീർ കുമാർ (കുന്നരു). സഹോദരങ്ങൾ: നാരായണി, പത്മനാഭൻ, കുഞ്ഞിരാമൻ, ബാലകൃഷ്ണൻ, സുധാകരൻ.