മുഴപ്പിലങ്ങാട്: യൂത്തിന് സമീപം നഫീസ മൻസിലിൽ മുല്ലപ്രത്ത് പുതിയ പുരയിൽ ഖദീജ (കച്ചു -85) നിര്യാതയായി. ഭർത്താവ്: പരേതനായ പി.എം. അഹമദ് (ഒമർ സൺസ്, തലശ്ശേരി). മക്കൾ: എം.പി. ഉമ്മർ, നഫീസ, ശരീഫ, സൗജത്ത്, മുനീർ (താജ്, മാഹി), ജസീല, മുംതാസ്, പരേതനായ റഫീക്ക്. മരുമക്കൾ: ഖൈറു, അലി (ധർമടം), അഷറഫ് (മമ്മാക്കുന്ന്), സലാഹുദ്ദീൻ (പള്ളൂർ), നിഷാന (പെരിങ്ങാടി), നാസർ (ധർമടം), റയീസ് (പുന്നോൽ), സീന (കണ്ണൂർ). സഹോദരങ്ങൾ: പരേതരായ മറിയു, സൈനബ, ഉമ്മാച്ചു, അസ്സു, മൊയ്തുഹാജി.