പന്തീരാങ്കാവ്: സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ പ്രവർത്തകനായ ഓച്ചേരി വിശ്വനാഥൻ (66) നിര്യാതനായി. ഐ.എൻ.ടി.യു.സി ദേശീയ കൗൺസിൽ അംഗം, ജില്ല വൈസ് പ്രസിഡന്റ്, ഒളവണ്ണ മണ്ഡലം കോൺഗ്രസ് പ്രസിഡന്റ്, ബേപ്പൂർ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, പെരുവയൽ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, വൈസ് പ്രസിഡന്റ്, യു.ഡി.എഫ് ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ, ഒളവണ്ണ ലേബർ കോൺട്രാക്ട് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്റ്, മലബാർ നിർമാണ തൊഴിലാളി കോ-ഓപറേറ്റിവ് സൊസൈറ്റി സ്ഥാപക പ്രസിഡന്റ്, പന്തീരാങ്കാവ് അയ്യപ്പഭക്ത സമിതി മുൻ പ്രസിഡന്റ്, ജ്യോതി സ്വാശ്രയസംഘം സ്ഥാപക പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: പരേതനായ ശേഖരൻ നായർ. മാതാവ്: ലക്ഷ്മി അമ്മ. ഭാര്യ: രമണി (പന്തീരാങ്കാവ് സർവിസ് സഹകരണ ബാങ്ക്). മക്കൾ: വിശാഖ്, വിഷ്ണുപ്രസാദ് (കാഡ്കോസ്, തിരുവണ്ണൂർ). മരുമക്കൾ: ദീപ്തി, ആതിര. സഹോദരങ്ങൾ: പരേതരായ രമണി, അജിത് കുമാർ. സഞ്ചയനം ഞായറാഴ്ച.