തലശ്ശേരി: പാതിരിയാട് വാളാങ്കിച്ചാലിലെ കുഞ്ഞിക്കോറോത്ത് പ്രഭാവതി (72) നിര്യാതയായി. ഭർത്താവ്: പരേതനായ പുരന്ദരൻ നായർ (വിമുക്തഭടൻ).
മക്കൾ: പ്രമോദ് കുമാർ (ദോസ്തി ഓയിൽ മിൽ), പ്രസാദ് കുമാർ (ബിസിനസ്), അഭിനീത, പരേതയായ പ്രവീണ.
മരുമക്കൾ: രജനി (അയ്യല്ലൂർ), സീന (ചെറുവാഞ്ചേരി), ശ്രീരേഷ് ആറളം (ആർമി). സഹോദരങ്ങൾ: രഘു, ജയശ്രീ, ശൈലജ, ശ്രീലത, ആത്മജ, ദിലീപൻ, പരേതരായ ശശിധരൻ, ജയപ്രകാശ്.
സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.