ആലത്തൂർ: മുതിർന്ന കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്ന മേലാർക്കോട് കുറ്റിക്കാടൻ വീട്ടിൽ ലോറൻസ് (81) നിര്യാതനായി. ഡി.സി.സി വൈസ് പ്രസിഡന്റ്, ആദ്യകാല കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതാവ്, മുണ്ടൂർ യുവകേന്ദ്ര ഡയറക്ടർ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: പി.എം. ഫിലോമിന. മക്കൾ: കെ.എൽ. ഫ്രാൻസിസ്, കെ.എൽ. മാത്യു പ്രദീപ്, കെ.എൽ. വിൻസെന്റ് പ്രതാപ് (ആൾ ഇന്ത്യ എൽ.ഐ.സി ഏജന്റ്സ് ഫെഡറേഷൻ മുൻ ദേശീയ സെക്രട്ടറി).
മരുമക്കൾ: സീന, റാണി ഡേവിസ് (കുവൈത്ത്), ജിഷ (അധ്യാപിക എം.എൻ.കെ. എം.എച്ച്.എസ്.എസ് ചിറ്റിലഞ്ചേരി).
സഹോദരങ്ങൾ: കൊച്ചുത്രേസ്യ ഇമ്മട്ടി (ഇളവമ്പാടം), വിക്ടോറിയ ചെമ്പരത്തി (കാക്കനാട്), ബ്രിജിത്ത കുറ്റിക്കാടൻ (നെന്മാറ), പരേതരായ മേരി മഞ്ഞളി(മേലാർക്കോട്), ഫാ: കെ.പി. വിൻസെന്റ്.
സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് മേലാർക്കോട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.