നാറാത്ത്: യു.പി സ്കൂളിന് സമീപം മുണ്ടപ്പുറം ഹൗസിൽ എം.പി. ജനാർദനൻ (85) നിര്യാതനായി. പരേതരായ പാർവതി അമ്മയുടെയും കുഞ്ഞപ്പയുടെയും മകനാണ്. പ്രമുഖ കോൺഗ്രസ് നേതാവും മുൻ നാറാത്ത് സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റും ജില്ലയിലെ മുൻ പ്രമുഖ അബ്കാരി കോൺട്രാക്ടറുമാണ്. നാറാത്ത് എഫ്.എച്ച്.സി വെൽഫെയർ കമ്മിറ്റി ചെയർമാൻ, പാമ്പുരുത്തി കൂറുമ്പ ഭഗവതി ക്ഷേത്രത്തിന്റെ ദീർഘകാലം പ്രസിഡന്റും സെക്രട്ടറിയായും പ്രവർത്തിച്ചിരുന്നു. ക്ഷേത്ര കൂട്ടായ്മ നാറാത്ത് മേഖല പ്രസിഡന്റുകൂടിയാണ്. ഭാര്യ: മൈഥിലി (ശ്രീകണ്ഠപുരം). മക്കൾ: നിഷ (സൗദി), ഷൈന (ബംഗളൂരു), ഷെറിൻ (എച്ച്.പി പെട്രോൾപമ്പ് കയരളം), ലൗഷ (ദുബൈ). മരുമക്കൾ: ശ്യാം (അഴിക്കോട്), അനൂപ് (മഞ്ചേരി), മനോജ് (പിണറായി), ഐശ്വര്യ(മുഴപ്പാല). സഹോദരങ്ങൾ: എം.പി. പ്രഭാകരൻ (അമേരിക്ക), കമല (പാപ്പിനിശ്ശേരി), ലക്ഷ്മണൻ (മുണ്ടപ്പുറം മെഡിക്കൽസ് കമ്പിൽ), ഉത്തമൻ (എം പീസ് പെട്രോൾപമ്പ് പാനൂർ), സുരേശൻ (അമേരിക്ക), ദിനേശൻ (മുണ്ടപ്പുറം മെഡിക്കൽസ് കമ്പിൽ), സതീശൻ (പാർവതി ഗ്യാസ് പഴയങ്ങാടി), പരേതരായ എം.പി. രാമചന്ദ്രൻ, ഭാസ്കരൻ, ഗണേശൻ. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് പയ്യാമ്പലത്ത്.