കൂത്തുപറമ്പ്: 118 വട്ടിപ്രം ഇല്ലത്തു വളപ്പിൽ പി.എ. ജാനകിയമ്മ (99) നിര്യാതയായി. പെരിങ്ങാലി അരേടത്ത് തറവാട്ടിലെ അംഗമാണ്.
ഭർത്താവ്: പരേതനായ ആയില്യത്ത് രാഘവൻ നമ്പ്യാർ. പരേതനായ ആയില്യത്ത് അനന്തൻ നമ്പ്യാരുടെയും (റിട്ട. സബ് രജിസ്ട്രാർ) പി.എ. ചിന്നു എന്ന നാരായണി അമ്മയുടെയും മകളാണ്.
മക്കൾ: പി.എ. പ്രസന്ന ആറളം (റിട്ട. പ്രഥമാധ്യാപിക പായം ഗവ.യു.പി സ്കൂൾ), രാജേന്ദ്രൻ (റിട്ട. ട്രെയിൻ മാനേജർ ദക്ഷിണ റെയിൽവേ, കണ്ണൂർ), വിജയരാഘവൻ (റിട്ട. പ്രഥമാധ്യാപകൻ രാമപുരം എൽ.പി സ്കൂൾ, മൂന്നാം പീടിക), സുജാത (റിട്ട. അധ്യാപിക ദാറുൽ ഇസ്ലാം എൽ.പി സ്കൂൾ, കണ്ണപുരം), പുരുഷോത്തമൻ (റിട്ട. അധ്യാപകൻ വി.എം.യു.പി സ്കൂൾ). മരുമക്കൾ: ചെങ്ങാട്ട് ശങ്കരൻ നമ്പ്യാർ (റിട്ട. എച്ച്.എം സുഹ്റ യു.പി സ്കൂൾ വെള്ളേരി വയൽ), വി.സി. ലില്ലി (മരുതായി), എം.എം. മീര (റിട്ട അധ്യാപിക ഗവ.എൽ.പി സ്കൂൾ കൂത്തുപറമ്പ്), പി.വി. രാജഗോപാലൻ (റിട്ട. മുനിസിഫ് കോർട്ട് പയ്യന്നൂർ), എ.കെ. ആശാറാണി (അധ്യാപിക, ഗവ.എൽ.പി സ്കൂൾ പഴശ്ശി, ഉരുവച്ചാൽ).
സഹോദരങ്ങൾ: സരസ്വതിയമ്മ (മരുതായി), ശാന്തകുമാരിയമ്മ, സതിയമ്മ, വത്സലയമ്മ, പരേതരായ രാധാകൃഷ്ണൻ നമ്പ്യാർ, കനകവല്ലിയമ്മ, തങ്കലക്ഷ്മിയമ്മ (വയനാട്), ചന്ദ്രവല്ലിയമ്മ.