ഏഴിലോട്: കുഞ്ഞിമംഗലം പുതിയ പുഴക്കരയിലെ മൂത്തലെ അമ്പു (75) നിര്യാതനായി.
ദീർഘകാലം സി.പി.എം പുതിയ പുഴക്കര ബ്രാഞ്ച് സെക്രട്ടറിയായും മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല കമ്മിറ്റി അംഗമായും പ്രവർത്തിച്ചിരുന്നു.
അണീക്കര പൂമാല ഭഗവതി ക്ഷേത്രം പൂരക്കളി കലാകാരനാണ്. ഭാര്യ: ശാന്ത മുട്ടത്ത് (മത്സ്യത്തൊഴിലാളി, കരിവെള്ളൂർ). മക്കൾ: പ്രശാന്ത് മുട്ടത്ത് (ചെറുതാഴം ഹയർ സെക്കൻഡറി സ്കൂൾ), മഗേഷ് മുട്ടത്ത് (പാരഗൺ ആഡ്ലക്സ് അങ്കമാലി).
മരുമക്കൾ: സിന്ധു കൊക്കോട്ട് (പുറച്ചേരി ഗവ. യു.പി സ്കൂൾ), എസ്. സീമ (കൊയിലി ആശുപത്രി കണ്ണൂർ). സഹോദരങ്ങൾ: ബാലൻ, കൃഷ്ണൻ, യശോദ, പത്മിനി, നാരായണി, കരുണാകരൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 9ന്.