souചേളന്നൂർ: എരവന്നൂർ അങ്കത്തായി മേലത്താട്ട് പുറായിൽ അബ്ദുൽ ബഷീറിന്റെ ഭാര്യ സൗദ (49) കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചനിലയിൽ. വ്യാഴാഴ്ച രാവിലെ 10 ഓടെയാണ് കുളിമുറിയിൽ കുഴഞ്ഞുവീണ നിലയിൽ കണ്ടെത്തിയത്.
മകൻ രാവിലെ എഴുന്നേറ്റ വേളയിൽ ഉമ്മയെ കാണാതായതോടെ സമീപത്തെ വീടുകളിലും ബന്ധുവീടുകിലും അന്വേഷിച്ചു. തുടർന്ന് നടന്ന തിരച്ചിലിലാണ് വീട്ടിലെ കുളിമുറിയിൽ വീണുകിടക്കുന്നത് കണ്ടത്.
ഉടൻ നരിക്കുനി ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലുമെത്തിച്ചു. മക്കൾ: റസ്ന, റിസ റസ്മിൻ, (ബഹ്റൈൻ) റസൽ റഹ്മാൻ. പിതാവ്: പരേതനായ പറയരുക്കുന്നത് മുസക്കോയ. മാതാവ്: പി.കെ. ഫാത്തിമ.
മരുമക്കൾ: ഷിലാജ് (കുവൈത്ത്), ജബീഷ് (ബഹ്റൈൻ). സഹോദരങ്ങൾ: പി.കെ. അബ്ദുൽ അസീസ് പാലത്ത്, റഹ്മത്ത്, നദീറ.
മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രണ്ടിന് അങ്കത്തായി ജുമാ മസ്ജ്ദിൽ. ഖബറടക്കം എരവന്നൂർ തീക്കുന്നത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.