കോഴിക്കോട്: സി.എം സെന്റ് തോമസ് പ്രൊവിൻസ് അംഗമായ ഫാ. ജോസഫ് കാപ്പുക്കാട്ട് (77) നിര്യാതനായി. ചക്കിട്ടപ്പാറ പരേതരായ കാപ്പുകാട്ട് അഗസ്റ്റിൻ വൈദ്യർ -എലിസബത്ത് ദമ്പതിമാരുടെ മകനാണ്.
1975 ഡിസംബർ 17ന് കുളത്തുവയൽ സെന്റ് ജോർജ് ദേവാലയത്തിൽവെച്ച് തൂങ്കുഴി പിതാവിൽ ഗ്ലിന്ന് പൗരോഹിത്യം സ്വീകരിച്ചു. അമേരിക്കയിൽ അജപാലന ആത്മീയ പഠനങ്ങൾക്ക് ശേഷം തിരിച്ചെത്തി യോഗാർഥികളുടെ റെക്ടർ, വൊക്കേഷൻ പ്രമോട്ടർ, ഗ്ലോവിസ് മാസ്റ്റർ, പ്രൊവിൻഷ്യൽ കൗൺസിലർ, വിക്കർ പ്രൊവിൻഷ്യൽ, അമലാപുരി സെന്റ് തോമസ് ഇടവക വികാരി, ദേവഗിരി സെന്റ് ജോസഫ് ആശ്രമത്തിന്റെ പ്രിയോർ, വികാരി, ദേവഗിരി സ്ഥാപനങ്ങളുടെ മാനേജർ, തളിപ്പറമ്പ് ദർശന ധ്യാന കേന്ദ്രത്തിന്റെ ഡയറക്ടർ, ശാന്തിനിലയം ആശ്രമ ഡയറക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. തുടർന്ന് കക്കാടംപൊയിലിലുള്ള കണ്ടം പ്ലേറ്റീവ് ആശ്രമ അധിപനായി സേവനമനുഷ്ഠിച്ചു വരുകയായിരുന്നു.
സഹോദരങ്ങൾ: ഫാ. ഓസ്വാൾഡ് സി.എം.ഐ, സിസ്റ്റർ ലീന എസ്.എച്ച്, ബേബി കാപ്പുകാട്ടിൽ (ചക്കിട്ടപ്പാറ), ജോർജ് കാപ്പുകാട്ടിൽ, ഗ്രേസി കദളികാട്ടിൽ (പാലാവയൽ), പരേതരായ മേരിക്കുട്ടി തെങ്ങുംപള്ളി (പാലാ), കെ.എം. കൊച്ചുത്രേസ്യ നീലിയാനിക്കൽ (ചക്കിട്ടപ്പാറ), ഏലമ്മ ജോബ് ഉദിന്താനത്ത് (ചക്കിട്ടപ്പാറ), സിസ്റ്റർ ആന്റണിറ്റ എസ്.എച്ച്, മാത്യു കാപ്പുകാട്ട് (കാനഡ), സിസ്റ്റർ വിൻസന്റ് എസ്.എച്ച്. സംസ്കാര ചടങ്ങ് താമരശ്ശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിന്റെ മുഖ്യകാർമികത്വത്തിൽ തിങ്കളാഴ്ച 2.30ന് ദേവഗിരി സെന്റ് ജോസഫ്സ് ആശ്രമ ദേവാലയത്തിൽ നടത്തും.