ധർമടം: ദാറുസ്സലാം ജുമാമസ്ജിദിന് സമീപം ബൈത്തുസ്സലാമിൽ എ.കെ. മുഹമ്മദ് ഹാജി (80) നിര്യാതനായി. എടക്കാട് അവാൽ കുങ്ങന്റെ വളപ്പിൽ കുടുംബാംഗമാണ്.
ധർമടം ദാറുസ്സലാം ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റായിരുന്നു. ബങ്കളൂരു മജിസ്റ്റിക്കിൽ ദീർഘകാലം വ്യാപാരിയായിരുന്നു. പരേതരായ ശേഖിന്റകത്ത് അബ്ദുൽ ഖാദർ മൗലവി, കുങ്ങന്റ വളപ്പിൽ ഖദീജ എന്നിവരുടെ മകനാണ്.
ഭാര്യ: ഖദീജ. മക്കൾ: തസ്ലീമ, തൻസീർ, മൈസൂമ, അഫ്സൽ, ഷിജാസ്, ഫർഹാൻ. മരുമക്കൾ: ജുനൈദ്, സമീർ, സുനൈന, നജുല, ആമിന.
സഹോദരങ്ങൾ: എ.കെ. അസീസ് ഹാജി, നബീസ, സക്കീന, പരേതയായ ആയിശ. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 10 മണിക്ക് ധർമടം ചിരോത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.