എടക്കാട്: മഊനത്തുൽ ഇസ്ലാം എൽ.പി സ്കൂളിന് സമീപം ഫിർദൗസ് മൻസിലിൽ അവാൽ പീടിക വളപ്പിൽ അബൂബക്കർ (85) നിര്യാതനായി. മുൻ എടക്കാട് മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റി സെക്രട്ടറിയും മുസ്ലിം ലീഗ് പ്രവർത്തകനുമാണ്. മണപ്പുറം ജുമാ മസ്ജിദ് പുനർനിർമാണ കമ്മിറ്റി ഭാരവാഹി, മുനീറുൽ ഇസ്ലാം മദ്റസ ഭാരവാഹി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ഏഴരയിൽ കക്കറ വാഴയിൽ സൈനബ. മക്കൾ: ഫിറോസ, ഷമീം (വയനാട്), സമീറ, താഹിർ (റിയാദ്), സഹീറ (എറണാകുളം). മരുമക്കൾ: സലീം (ജിദ്ദ), സുമയ്യ, ഹനീഫ (റിയാദ്), റഷീദ് (എറണാകുളം), തസ്ബീന. സഹോദരങ്ങൾ: ഉസ്മാൻ, ബീവി, നസീമ, പരേതനായ ശാദുലി.