നാദാപുരം: ചെന്നൈയിലെ ഹോട്ടൽ വ്യവസായരംഗത്തെ പ്രമുഖൻ കക്കംവെള്ളി എടോലത്ത് (മലോൽ) കുഞ്ഞാലി ഹാജി (95) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: ഡോ. മഹമൂദ് (ജർമനി), ഇസ്മായിൽ(ഖത്തർ), അബ്ദുസലാം(ദുബൈ), ജമീല, സുലൈഖ, റമീന, സക്കീന (അധ്യാപിക, ടി.ഐ.എം നാദാപുരം), റസീന. മരുമക്കൾ: വി.എ.അമ്മദ് ഹാജി (വ്യാപാരി ചെന്നൈ), സി.പി. അബ്ദുല്ല, മുജീബ് (ബാലുശ്ശേരി), അബ്ദുറഹ്മാൻ പണിക്കർ വീട്ടിൽ, ഡോ. ഷഹാദ, നൂരിയ, രശ്മിജ, പരേതനായ പുതിയോട്ടിൽ അസീസ്. സഹോദരങ്ങൾ: പോക്കർ ഹാജി, മൊയ്തു ഹാജി, പരേതരായ അമ്മദ് ഹാജി, ബിയ്യാത്തു. ഖബറടക്കം തിങ്കളാഴ്ച 10ന് നാദാപുരം ജുമാമസ്ജിദ് ഖബർസ്ഥാനിൽ.