തലശ്ശേരി: റിട്ട. ടെലികോം എൻജിനീയർ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപം ഫൗസിയ മൻസിലിൽ മുഹമ്മദ് കോയ തങ്ങൾ (എസ്.എം.കെ. തങ്ങൾ ബുഖാരി -76) മക്കയിൽ നിര്യാതനായി. ഭാര്യയോടൊപ്പം ഉംറക്ക് മക്കയിൽ എത്തിയതായിരുന്നു.
പരേതരായ തലശ്ശേരി പാലിശ്ശേരി ആറ്റക്കോയ തങ്ങളുടെയും മമ്പുറം കുഞ്ഞി ബീവിയുടെയും മകനാണ്. സുന്നത്ത് ജമാഅത്ത് തലശ്ശേരി സോൺ സ്ഥാപകാംഗം, അലിഫ് സ്കൂൾ പ്രസിഡന്റ്, എടക്കാട് - മുഴപ്പിലങ്ങാട് മഹല്ല് രക്ഷാധികാരി തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സുലൈഖ ബീവി (പരപ്പനങ്ങാടി). മക്കൾ: ഹബീബ് കോയ തങ്ങൾ (അക്ബർ ട്രാവൽസ്), അമീൻ തങ്ങൾ (സൗദി), ഷമീം തങ്ങൾ (മുംബൈ), ഫൗസിയ ബീവി, കബീർ തങ്ങൾ, പരേതനായ മുഹ്സിൻ തങ്ങൾ. മരുമക്കൾ: റൈഹാനത്ത് ബീവി (കരുവൻതുരുത്തി), റുക്സാന ബീവി (കാരക്കാട്), ഷദീദ ബീവി (കൊയിലാണ്ടി), സുൽഫത്ത് ബീവി (കുറ്റ്യാടി), മുഹമ്മദ് ബുഖാരി (ഷാർജ). സഹോദരങ്ങൾ: സൈനുൽ ആബിദീൻ തങ്ങൾ (മുഴപ്പിലങ്ങാട്), മുസ്തഫ തങ്ങൾ (ഈസ്റ്റ് കതിരൂർ), ഡോ. ഹാഷിം തങ്ങൾ (കണ്ണൂർ), ഫസൽ തങ്ങൾ (ദുബൈ), ഇബ്രാഹിം പൂക്കോയ തങ്ങൾ (തലശ്ശേരി ഓടത്തിൽ പള്ളി ഖത്തീബ്), സൈനബ ബീവി.