പോട്ടോർ: പാടാശ്ശേരി കാർത്യായനിയമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുങ്കുമത്ത് മാധവൻ നായർ. മക്കൾ: ഗോപാലകൃഷ്ണൻ (ജി.കെ സ്പെഷാലിറ്റി കെമിക്കൽസ്, ഒല്ലൂർ), രാജേഷ് കുമാർ, സന്തോഷ് കുമാർ (മാസ്റ്റർ ഇൻഡസ്ട്രീസ്, പോട്ടോർ). മരുമക്കൾ: സുജാത, മഞ്ജു (അധ്യാപിക, ഭാരതീയ വിദ്യാഭവൻ, പോട്ടോർ), രോഷ്നി. സഹോദരങ്ങൾ: പി.എൻ. മേനോൻ, ആർ.കെ. മേനോൻ (ഇരുവരും വ്യവസായികൾ, മുംബൈ), സതി (ഡൽഹി). സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് വീട്ടുവളപ്പിൽ.