കോഴിക്കോട്: എം.കെ റോഡ് ഫൈസാസ് വസതിയിലെ ഒജിന്റകം ആലിക്കോയ (73) കുവൈത്തിൽ നിര്യാതനായി. അര നൂറ്റാണ്ടിലേറെക്കാലമായി കുവൈത്തിലെ ഫാൽകോൺ പ്ലാസ്റ്റിക് കമ്പനി ലിമിറ്റഡ് ഉദ്യോഗസ്ഥനാണ്.
പരേതരായ പള്ളിവീട്ടിൽ ഏന്തിൻ കോയയുടെയും ഒജിന്റകം മറിയംബിയുടെയും മകനാണ്.
ഭാര്യ: കുറ്റിച്ചിറ ചെറിയ തോപ്പിലകം ആമിനബി. മക്കൾ: ഫവാസ് അലി (കുവൈത്ത്), ഫൈസ അലി, ഫാദിയ അലി (കുവൈത്ത്). മരുമക്കൾ: മുതിരക്കണ്ണം വീട് ഫിഹാർ, നടുവിലകം നിസാം അഹമ്മദ് (കുവൈത്ത്), മൂച്ചിങ്ങൽ ആമിന ഷൽഫ.
സഹോദരങ്ങൾ: ഒ. അബ്ദുൽ ഗഫൂർ, മുഹമ്മദ് അശ്റഫ്, മെഗതി മൻസൂർ (കുവൈത്ത്), കച്ചു, ആയിശബി, സുബൈദ, ഹലീമ, ഫാത്തിമ, ദലാൽ വഹീദ, പരേതനായ മമ്മുദു. ഖബറടക്കം കുവൈത്തിൽ നടത്തി.