കോലഞ്ചേരി: കടയ്ക്കനാട് പാലക്കുന്നേൽ ഉലഹന്നാന്റെ ഭാര്യ ശോശാമ്മ (75) നിര്യാതയായി. മഴുവന്നൂർ പൂക്കോളയിൽ കുടുംബാംഗമാണ്. മക്കൾ: ഫാ. എൽദോസ് പാലക്കുന്നേൽ (വികാരി, മുടക്കുഴ സെന്റ് ജോർജ് ചാപ്പൽ, കോഴിക്കോട്ട് കുളങ്ങര സെന്റ് മേരീസ് ചാപ്പൽ), ഫാ. ബാബു പാലക്കുന്നേൽ (സഹവികാരി, കുറുപ്പംപടി സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രൽ), അനിയൻ പി. ജോൺ (പ്രധാനാധ്യാപകൻ, എസ്.ആർ.വി യു.പി സ്കൂൾ, മഴുവന്നൂർ), വിനോദ് പി. ജോൺ (സോഫ്റ്റ്വെയർ എൻജിനീയർ, കുവൈത്ത്). മരുമക്കൾ: ലൗലി, ഷൈനി, സീന (അധ്യാപിക, എസ്.ആർ.വി യു.പി സ്കൂൾ, മഴുവന്നൂർ), സിനി (നഴ്സ്, കുവൈത്ത്). സംസ്കാരം വ്യാഴാഴ്ച 11.30ന് മഴുവന്നൂർ സെൻറ് തോമസ് യാക്കോബായ കത്തീഡ്രൽ സെമിത്തേരിയിൽ.