കൊടുവള്ളി: പുത്തൂര്‍ അമ്പലക്കണ്ടി കുഴിമ്പാട്ടില്‍ മുഹമ്മദ് മുസ്ലിയാര് (62) നിര്യാതനായി. അമ്പലക്കണ്ടി അങ്ങാടിയിൽ ദീർഘ കാലമായി മഹ്മൂദ് ടീ സ്റ്റാൾ നടത്തി വരികയായിരുന്നു. വെസ്റ്റ് വെണ്ണക്കോട്, മേപ്പാടി ചൂരല്‍മല എന്നിവിടങ്ങളില്‍ മദ്റസ അധ്യാപകനായിരുന്നു. പിതാവ്: പരേതനായ ഇമ്പിച്ചിമാമു. മാതാവ്: പാത്തുമ്മൈ. ഭാര്യ: ആയിശ കാരക്കുഴിയില്‍ (കരുവന്‍പൊയില്‍). മക്കള്‍: സയ്യിദ, സനിയ്യ, മുഹമ്മദ് സിദ്ദീഖ് (യു.എ.ഇ), സഫിയ, സഹ്ല. മരുമക്കള്‍: സാദിഖ് തലപ്പെരുമണ്ണ, അബ്ദുല്‍ അസീസ് വെളിമണ്ണ, സമദ് ഓമശ്ശേരി, മുഹമ്മദ് തസ്നീഫ് കരീറ്റിപ്പറമ്പ്. സഹോദരങ്ങള്‍: അബൂബക്കര്‍ നെച്ചൂളി, ഹുസൈന് ഹാജി കുഴിമ്പാട്ടില്‍, അബ്ദുല്‍ ഖാദിര്‍ വടക്കേതൊടിക, അബ്ദുല്ല വടക്കേതൊടിക, ആമിന പ്രാവില്‍, സൈനബ റിപ്പണ്‍, പരേതനായ ഇബ്രാഹീം പൂലോട്.