കുന്ദമംഗലം: വരട്ടിയാക്കൽ ചാത്തങ്കാവ് പെരിങ്ങളം മിൽമ റോഡിൽ പുള്ളിശ്ശേരി എരങ്ങോത്ത് രാമനാഥ മേനോക്കി (95) നിര്യാതനായി. ഭാര്യ: പരേതയായ കല്യാണിക്കുട്ടി അമ്മ. മക്കൾ: ശാന്ത, വത്സല (റിട്ട. വിജിലൻസ് ഓഫിസ്), സജിത, വിജയലക്ഷ്മി (റിട്ട. അധ്യാപിക), ബിന്ദു, ലത, പരേതനായ മുരളി. മരുമക്കൾ: രാഘവൻ (റിട്ട. സൂപ്രണ്ട്, വടകര മുനിസിപ്പാലിറ്റി), രാജൻ നായർ, അശോകൻ, കിഷോർ, അനിൽകുമാർ, പരേതനായ സൂര്യാനന്ദൻ. സഹോദരൻ: ഗോവിന്ദൻ കുട്ടി മേനോക്കി (റിട്ട. എക്സൈസ്). സഞ്ചയനം ബുധനാഴ്ച.