വലപ്പാട്: കോതകുളം പോക്കാക്കില്ലത്ത് കുഞ്ഞിമുഹമ്മദ് ഹാജി (85) നിര്യാതനായി. എസ്.വൈ.എസ് നാട്ടിക മണ്ഡലം കമ്മിറ്റി, സുന്നി മഹല്ല് ഫെഡറേഷൻ, നാട്ടിക റേഞ്ച് മദ്റസ മാനേജ്മെന്റ് അസോസിയേഷൻ, വലപ്പാട് പുത്തൻപള്ളി മഹല്ല് കമ്മിറ്റി എന്നിവയുടെ ഭാരവാഹിയും ദീർഘകാലം കോതകുളം ഹയാത്തുൽ ഇസ്ലാം മസ്ജിദ് പ്രസിഡൻറുമായിരുന്നു. ഭാര്യ: സഫിയ, പരേതയായ ഷാഹിദ. മക്കൾ: അൻവർ സലിം, മുഹമ്മദ് അഷ്റഫ്, മുജീബ് റഹ്മാൻ, മൻസൂർ, ഷംല, ഷഹനാസ്, ഹക്കീം, ഖദീജ. മരുമക്കൾ: സൈഫുന്നിസ, കുഞ്ഞിമോൾ, ആശ, സീനി, നിലാർ, സിറാജ്, അബ്ദുല്ല സഖാഫി.